മറന്നു വച്ച പൊതികള്‍
ഓരോ കാലത്തും
ഓരോന്ന്
മറന്നു വയ്ക്കുമായിരുന്നു
ഞാന്‍.
ശൈശവത്തില്‍
ബാല്യത്തില്‍
കൌമാരത്തില്‍
പാടം കടന്നു മറയുന്ന വെയില്‍, പാട്ട്, കഥ,
അങ്ങനെ ഓരോന്ന്.
ഇപ്പോഴിതാ
മറവിയുടെ പൊതിക്കെട്ടും
എവിടെയോവെച്ചു
മറന്നുവല്ലോ
Comments