മറന്നു വച്ച പൊതികള്‍ ഓരോ കാലത്തും ഓരോന്ന് മറന്നു വയ്ക്കുമായിരുന്നു ഞാന്‍. ശൈശവത്തില്‍ ബാല്യത്തില്‍ കൌമാരത്തില്‍ പാടം കടന്നു മറയുന്ന വെയില്‍, പാട്ട്, കഥ, അങ്ങനെ ഓരോന്ന്. ഇപ്പോഴിതാ മറവിയുടെ പൊതിക്കെട്ടും എവിടെയോവെച്ചു മറന്നുവല്ലോ